അടൂർ : കരുവാറ്റ ഇണ്ടളൻകാവ് മഹാദേവ ക്ഷേത്രത്തിലെ ഉത്സവവും കലശാഭിഷേകവും 14 മുതൽ 16 വരെ നടക്കും. 14-ന് രാവിലെ ആറിന് ഗണപതി ഹോമം, ഏഴിന് നൂറുംപാലും, 7.30 ന് പറയിടീൽ, 3.30ന് പ്രഭാഷണം, 6.30ന് ചന്ദനം ചാർത്തിയുള്ള ദീപാരാധന. 15ന് 5.30ന് വിഷുക്കണി ദർശനം, ആറിന് മൃത്യുഞ്ജയഹോമം, 7.30ന് പറയിടീൽ, 16ന് രാവിലെ ആറിന് ഗണപതി ഹോമം, ഒൻപതിന് കലശാഭിഷേകം. തന്ത്രി രമേശ് ഭാനു ഭാനു പണ്ടാരത്തിൽ മുഖ്യകാർമ്മികത്വം വഹിക്കും. 12 ന് അന്നദാനം, വൈകിട്ട് നാലിന് കെട്ടുകാഴ്ച, ഘോഷയാത്ര. രാത്രി 8ന് ഭക്തിഗാനസുധയുമുണ്ടാകുമെന്ന് ക്ഷേത്രം പ്രസിഡന്റ് എൻ.സതീഷ് കുമാർ, സെക്രട്ടറി കെ.വിദ്യാധരൻ, ട്രഷറർ വി.പ്രശാന്ത് എന്നിവർ പറഞ്ഞു