മലയാലപ്പുഴ: മലയാലപ്പുഴ ശ്രീകണ്‌ഠേശ്വരി മുഹൂർത്തിക്കാവിലെ വെളിച്ചപ്പാടിനെ നിശ്ചയിക്കൽ ചടങ്ങ് പൊരുവഴി പെരുവിരുത്തിമലനടക്ഷേത്രം മുഖ്യ ഊരാളി ആർ.കൃഷ്ണന്റെ കാർമ്മികത്വത്തിൽ നടന്നു. പുതിയ വെളിച്ചപ്പാടായി എം.എ. അനിൽകുമാറിനെ മുഹൂർത്തിക്കാവ് മുഖ്യ പൂജാരി ആനന്ദപ്പള്ളി സുരേന്ദ്രൻ അവരോധിച്ചു. ചടങ്ങുകൾക്ക് ബിജു ആനന്ദപ്പള്ളി, സാബു മോളൂത്തറ, രാജേഷ് മോളൂത്തറ, രതീഷ് മോളൂത്തറ എന്നിവർ നേതൃത്വം നൽകി.