jyothi
ശിവഗിരി മഹാസമാധിയിൽ നിന്നും പകർന്ന ദിവ്യജ്യോതി സ്വാമി ഋതംഭരാനന്ദയുടെ മുഖ്യകാർമ്മികത്വത്തിൽ തിരുവല്ല യൂണിയൻ ഭാരവാഹികൾക്ക് കൈമാറുന്നു

തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 13-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 10മുതൽ ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവൻ എന്ന വിഷയത്തിൽ ബിജു പുളിക്കലേടത്ത് പ്രഭാഷണം നടത്തും. 12ന് എസ്.എൻ.ഡി.പി.യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൺവെൻഷന്റെ ഉദ്ഘാടനം നിർവഹിക്കും. ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ വിശിഷ്ടാതിഥിയാകും. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ, യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സി.പി.എം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു, സി.പി.ഐ ജില്ലാസെക്രട്ടറി എ.പി.ജയൻ, എസ്.എൻ.ഡി.പി.യോഗം നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ സന്തോഷ് തങ്കപ്പൻ, കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ്കുമാർ, പുളിക്കീഴ് ബ്ലോക്ക് മെമ്പർ ചന്ദ്രലേഖ, തിരുവല്ല യൂണിയൻ മുൻസെക്രട്ടറി കെ.ആർ.സദാശിവൻ, വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു എന്നിവർ പ്രസംഗിക്കും. ഒന്നിന് ഗുരുപ്രസാദ വിതരണം. 1.45ന് ഗുരുദേവന്റെ ദർശനം ലോകത്തിന് വെളിച്ചം എന്ന വിഷയത്തിൽ സ്വാമി ശിവബോധാനന്ദ പ്രഭാഷണം നടത്തും. യൂണിയൻ കൗൺസിലർ ബിജു മേത്താനം അദ്ധ്യക്ഷത വഹിക്കും. 17ന് ശ്രീനാരായണ കൺവെൻഷൻ സമാപിക്കും.

ശിവഗിരി മഹാസമാധിയിൽ നിന്ന് ദിവ്യജ്യോതി ഏറ്റുവാങ്ങി
തിരുവല്ല: മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ നഗറിൽ പ്രതിഷ്ഠിക്കാനുള്ള ദിവ്യജ്യോതിസ് എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ നേതാക്കൾ ചേർന്ന് ഏറ്റുവാങ്ങി. ശിവഗിരി മഹാസമാധിയിൽ നിന്ന് പകർന്ന ദിവ്യജ്യോതി സ്വാമി ഋതംഭരാനന്ദയുടെ മുഖ്യകാർമ്മികത്വത്തിൽ തിരുവല്ല യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, അനിൽ ചക്രപാണി, മനോജ് ഗോപാൽ, പോഷകസമിതി ഭാരവാഹികളായ ഷിബു ശാന്തി, സുജിത്ത് ശാന്തി, അശ്വിൻ ബിജു, വിശാഖ് പി.സോമൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഓതറ ശാഖയുടെ ഗുരുദേവക്ഷേത്രത്തിൽ എത്തിച്ച ദിവ്യജ്യോതി ഇന്ന് രാവിലെ 8ന് വാദ്യമേളഘോഷങ്ങളുടെ അകമ്പടിയോടെ നടക്കുന്ന ഘോഷയാത്രയായി മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ നഗറിൽ എത്തിയ്ക്കും. എസ്.എൻ.ഡി.പി.യോഗം ദേവസ്വംസെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. കൺവെൻഷൻ നഗറിൽ 9.15ന് സ്വാമി ശിവബോധാനന്ദയുടെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യജ്യോതി പ്രതിഷ്‌ഠ നടക്കും. 9.30ന് യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ധർമ്മപതാക ഉയർത്തും.