ചെങ്ങന്നൂർ: കോളേജ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരിങ്ങാല ഭാർഗ്ഗവി മന്ദിരത്തിൽ ചന്ദ്രബാബുവിന്റെ മകൾ ആര്യ (20)യെയാണ് ഇന്നലെ ഉച്ചയ്ക്ക് വീട്ടിലെ മുറിക്കുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. മാതാവ് : ജയ. സഹോദരി : അനു (കാനഡ).