കോഴഞ്ചേരി: മേലുകര സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിഷു ഈസ്റ്റർ വിപണിയുടെയും, വിഷരഹിത ജൈവ പച്ചക്കറിയുടെയും വിപണന ഉദ്ഘാടനം കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫയർ ഫണ്ട് ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ. സനൽകുമാർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ബാബു കോയിക്കലേത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ബോർഡംഗങ്ങളായ ബിജിലി പി ഈശോ, വിജയൻ എം.കെ., ബിജോ പി. മാത്യു, ലത ചെറിയാൻ, മാമ്മൻ എം.മാമ്മൻ, ബാങ്ക് സെക്രട്ടറി ടി.ആർ. ശ്യാം രാജ് എന്നിവർ പ്രസംഗിച്ചു. ഏപ്രിൽ 12 മുതൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിപണിയിൽ നിത്യോപയോഗ ഭക്ഷ്യസാധനങ്ങളും കർഷകരിൽ നിന്ന് നേരിട്ട് സ്വീകരിച്ച പച്ചക്കറികളും സബ്‌സിഡി നിരക്കിൽ ലഭിക്കും.