തിരുവല്ല: എസ്.എൻ.ഡി.പി.യോഗം മുത്തൂർ ശാഖായോഗത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി നിർദ്ധന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽദാനം ഇന്ന് നടക്കും. ശാഖാ ഓഡിറ്റോറിയത്തിൽ വൈകിട്ട് നാലിന് നടക്കുന്ന നവതി സമാപന സമ്മേളനത്തിൽ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ താക്കോൽദാനം നിർവഹിക്കും. തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും. ക്ഷേമപെൻഷനും ചികിത്സാസഹായ വിതരണവും യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ നിർവഹിക്കും. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ എന്നിവർ സന്ദേശം നൽകും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ സന്തോഷ് ഐക്കരപ്പറമ്പിൽ, ശാഖാ പ്രസിഡന്റ് പ്രസാദ് കരിപ്പക്കുഴി, സെക്രട്ടറി ജയൻ തുമ്പയിൽ, ഭാരവാഹികളായ ഡോ.കെ.ജി.സുരേഷ്, സുമ സജികുമാർ, സൂര്യകിരൺ,സരസൻ ഓതറ, സുജാത മതിബാലൻ, ചിന്തുരാജ്, ശാഖാ എന്നിവർ പ്രസംഗിക്കും. ഏഴിന് ഗാനമേള.