1
പുറമറ്റം ആയുർവേദ ആശുപത്രിയുടെ ചോർച്ച മാറ്റുന്നതിനായി പടുതാകെട്ടിയ നിലയിൽ

മല്ലപ്പള്ളി : പുറമറ്റം ഗ്രാമപഞ്ചായത്തിലെ ആയുർവേദ ആശുപത്രിയുടെ നിർമ്മാണം വൈകുന്നു. മാത്യു ടി തോമസ് എം.എൽ.എയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ നിർമ്മാണത്തിനായി അനുവദിച്ചിരുന്നു. പണികൾ ആരംഭിക്കുന്നതിനുള്ള നടപടികളാണ് വൈകുന്നത്. ചോർന്നൊലിക്കുന്ന ഓടിട്ട കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. . ചോർച്ചതടയുന്നതിനായി ടാർപ്പ കെട്ടിയിട്ടുണ്ട്. കെട്ടിടം പണിക്ക് നടപടി സ്വീകരിക്കണമെന്ന് താലൂക്ക് സഭ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല.