arrest
byjubabu

തിരുവല്ല: ചാത്തമല സ്വദേശിനിയുടെ വീടുകയറി ദമ്പതിമാർ നടത്തിയ ആക്രമണ കേസിൽ ഭർത്താവ് അറസ്റ്റിലായി. മഞ്ഞാടി തുണ്ടിയിൽ വീട്ടിൽ ബൈജു ബാബു (37) നെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ചാത്തമല സ്മിത ഭവനിൽ സ്മിതയുടെ വീടുകയറി ആക്രമണം നടത്തുകയും ഇന്നോവ ക്രിസ്റ്റ കാർ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ബൈജുവിന്റെ ഭാര്യ ഷൈനി ഒളിവിലാണ്. സ്മിതയും ബൈജുവിന്റെ ഭാര്യ ഷൈനിയും തമ്മിലുണ്ടായ സാമ്പത്തിക തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ സ്മിതയുടെ വീട്ടിലെത്തിയ ബൈജുവും ഭാര്യ ഷൈനിയും ചേർന്ന് സ്മിതയെ കൈയേറ്റം ചെയ്യുകയും വീടിന്റെ പോർച്ചിൽ കിടന്നിരുന്ന കാറിന്റെ ഗ്ലാസ് തകർക്കുകയുമായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.