ചെങ്ങന്നൂർ: അപവാദ പ്രചാരണം കൊണ്ട് എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ കഴിയില്ലെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 1827ാം നമ്പർ ബുധനൂർ ശാഖയിൽ നടപ്പാക്കുന്ന ശ്രീ വെള്ളാപ്പള്ളി നടേശൻ സ്‌നേഹം ഭവന പദ്ധതിയുടെ 12ാമത് വീടിന്റെ തറക്കല്ലിട്ട ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോടതി ഉത്തരവിനനുസരിച്ച് നിയമം അനുശാസിക്കുന്ന തരത്തിൽ യോഗത്തിന്റെ തിരഞ്ഞെടുപ്പ് ഉടൻതന്നെ നടത്തും. യോഗത്തിന്റെ പ്രവർത്തനം വരുംനാളുകളിൽ കൂടുതൽ കരുത്തോടെയും ഊർജ്ജ്വസ്വലതയോടെയും മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്ത്രി സുരേഷ് ഭട്ടതിരി ഭദ്രദീപം തെളിച്ചു. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. ശ്രീ വെള്ളാപ്പള്ളി നടേശൻ സ്‌നേഹ ഭവനപദ്ധതിയുടെ സ്‌പോൺസർമാരായ കെ.മോഹനൻ, ഷിലു സുനിൽ, ക്യാ്പ്ടൻ പുരുഷോത്തമൻ എന്നിവരെ ആദരിച്ചു. അഡ്വ. ജ്യോതിഷ്, ചെങ്ങന്നൂർ ബ്‌ളോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും യൂണിയൻ അഡ്. കമ്മിറ്റി അംഗവുമായ കെ.ആർ മോഹനൻ, യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് കോഴഞ്ചേരി , യൂണിയൻ അഡ്. കമ്മിറ്റിയംഗങ്ങളായ ജയപ്രകാശ് തൊട്ടാവാടി, എസ്. ദേവരാജൻ , മോഹനൻ കൊഴുവല്ലൂർ, അനിൽ കണ്ണാടി, ബുധനൂർ ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.വി.ഹരിദാസ്, ഉഷാകുമാരി വി.വി, യൂണിയൻ വൈദിക യോഗം ചെയർമാൻ സൈജു പി. സോമൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി രാഹുൽ രാജ് , യൂണിയൻ ധർമ്മസേന ചെയർമാൻ വിജിൻ രാജ്, സൈബർ സേന യൂണിയൻ ചെയർമാൻ പ്രദീപ് ചെങ്ങന്നൂർ എന്നിവർ പ്രസംഗിച്ചു. യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം സ്വാഗതവും ശാഖാ സെക്രട്ടറി പ്രഭ പി.ജെ.കൃതജ്ഞതയും പറഞ്ഞു.