മല്ലപ്പള്ളി : യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് ഉദ്ഘാടനം ചെയ്തു.
വേനൽ മഴയിൽ കൃഷി നശിച്ച കർഷകർക്ക് ആശ്വാസ ധനസഹായ പദ്ധതി സർക്കാർ ഉടൻ പ്രഖ്യാപിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യു ഡി എഫ്. നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ് അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺ സംസ്ഥാന വർക്കിംഗ് ചെയർമാൻ ജോസഫ് എം.പുതുശേരി, യു.ഡി.എഫ് ജില്ലാ ചെയർമാൻ വിക്ടർ ടി.തോമസ്, സതീഷ് ചാത്തങ്കരി, ഈപ്പൻ കുര്യൻ, അഡ്വ.രാജേഷ് ചാത്തങ്കരി, സാം ഈപ്പൻ, അരുന്ധതി അശോക്, മിനിമോൾ ജോസ് , അഡ്വ.പിജി. പ്രസന്നകുമാർ , മധുസൂദനൻ പിള്ള . പെരിങ്ങര രാധാകൃഷ്ണൻ, വിനോദ് കോവൂർ, ബിജു ലങ്കാ ഗിരി, ജേക്കബ്ബ് പി.ചെറിയാൻ, ബിനു കുരുവിള, തോമസ് വർഗീസ്, രാജൻ കോലത്ത്, ജോസ് തുമ്പേലി, സൂസൻ വർഗീസ്, റോയി വർഗീസ്, രാജേഷ് കുറ്റൂർ, മാത്യു ഉമ്മൻ അരയൻപറമ്പിൽ, സോണി കളരിയ്ക്കൽ, ജയദേവൻ, ജോൺ ഏബ്രഹാം, അഡ്വ.ബിനു വി. ഈപ്പൻ, ആർ.ഭാസി പെരിങ്ങര, സാബു വലിയ വീടൻ, ജോയി തോട്ടുങ്കൽ, സന്ദീപ് മങ്ങാട്ട്, രഞ്ചു രവി എന്നിവർ സംസാരിച്ചു.