മല്ലപ്പള്ളി : വായ്‌പ്പൂര്‌ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡിന്റെ വിഷു ഈസ്റ്റർ റംസാൻ സഹകരണ വിപണിയുടെ ഉദ്ഘാടനം മല്ലപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ചന്ദ്രമോഹൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ ഒ.കെ.അഹമ്മദ് അദ്ധ്യക്ഷനായി. കോട്ടാങ്ങൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനുജോസഫ് ആദ്യ വില്പന നടത്തി. വാർഡ് മെമ്പർ ദീപ്തി ദാമോദരൻ ഭരണ സമിതി അംഗങ്ങളായ ഉഷാ ശ്രീകുമാർ, അനീഷ് ബാബു സെക്രട്ടറി ടി.എ.എം.ഇസ്മായിൽ എന്നിവർ സംസാരിച്ചു.