
പത്തനംതിട്ട : ശബരിമല മേടമാസ പൂജ, മേട വിഷു ഉത്സവം എന്നിവയുമായി ബന്ധപ്പെട്ട് പമ്പാ ത്രിവേണി സ്‌നാന സരസിലും അനുബന്ധ കടവുകളിലും ജലലഭ്യത ഉറപ്പാക്കുന്നതിനായി കുള്ളാർ ഡാമിൽ നിന്ന് 12 മുതൽ 17 വരെ പ്രതിദിനം 20,000 ഘന മീറ്റർ ജലം തുറന്നു വിടുന്നതിന് കക്കാട് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനിയർക്ക് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ അനുമതി നൽകി.