
പത്തനംതിട്ട : ഡോ. ബി.ആർ.അംബേദ്കറുടെ 131ാം ജന്മദിനം ലോകവിജ്ഞാനദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ദലിത് സമുദായ മുന്നണി പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ 14ന് ഉച്ചയ്ക്ക് ഒന്നിന് ജന്മദിനറാലിയും സമ്മേളനവും നടത്തും. പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് റാലി ആരംഭിക്കും. ടൗൺഹാളിൽ നടക്കുന്ന ജന്മദിനസമ്മേളനം ദലിത് സമുദായ മുന്നണി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എ.പ്രസാദ് ഉദ്ഘാടനം ചെയ്യും. സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് സെൽ നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് ഒരു ലക്ഷം കത്തുകൾ അയയ്ക്കുന്നതിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. ദലിത് വുമൺ കളക്ടീവ് ജില്ലാ പ്രസിഡന്റ് ജയ എസ്.രാജ് അദ്ധ്യക്ഷതവഹിക്കും. മേലൂട് ഗോപാലകൃഷ്ണൻ ജന്മദിനസന്ദേശം നൽകും. രാജൻ കൈതക്കാട്, വി.പി.ഗോപി, ജയകൃഷ്ണൻ കോഴഞ്ചേരി, പുരുഷോത്തമൻ ഓമല്ലൂർ, കെ.കെ.ശശി, സി.കെ.അർജുനൻ, രവി ഇലന്തൂർ, സിസിലി ജോൺ, സജി വള്ളംകുളം, പോൾ എം. പീറ്റർ തുടങ്ങിയവർ സംസാരിക്കും.