കോന്നി: അരുവാപ്പുലം പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി വ്യക്തികൾക്ക് സൈഡ് വീലോടുകൂടിയ നൽകുന്ന സ്കൂട്ടർ വിതരണം പ്രസിഡന്റ് രേഷ്മ മറിയം റോയ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ നായർ, വാർഡ് മെമ്പർമാരായ ബിന്ദു സി.എൻ, സ്മിത സന്തോഷ്‌, ടി ഡി സന്തോഷ്‌. ഐ.സി.ഡി.എസ് സൂപ്പർവൈസർ ബിന്ദു എന്നിവർ സംസാരിച്ചു.