അടൂർ : എസ്.എൻ.ഡി.പി. അടൂർ ടൗൺ ശാഖായോഗത്തിലെ പഞ്ചലോഹ ഗുരുദേവ വിഗഹ പുന: പ്രതിഷ്ഠാ ഉത്സവം 15 ന് നടക്കും. രാവിലെ 7.30ന് ശാഖാ പ്രസിഡന്റ് അടൂർ ശശാങ്കൻ പതാക ഉയർത്തും. 9ന് നവക പഞ്ചഗവ്യ കലശപൂജ, 11ന് വൈക്കം മുരളിയുടെ പ്രഭാഷണം . 1.30ന് അന്നദാനം. 4.30ന്ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ ചൈതന്യയെ പൂർണ കുംഭം നൽകി സ്വീകരിക്കും. രാത്രി 7ന് സ്വാമി ധർമ ചൈതന്യയുടെ പ്രഭാഷണം 9ന് നാടകം എന്നിവയാണ് പ്രധാന പരിപാടികൾ.