kayyala-
വീടിൻറെ സംരക്ഷണഭിത്തി ഇടിഞ്ഞ നിലയിൽ

റാന്നി: കനത്ത വേനൽമഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെ അപകട ഭീതിയിൽ രണ്ടു കുടുംബങ്ങൾ. അങ്ങാടി ഈട്ടിച്ചുവട് കോയിപ്പുറത്ത് ജോസഫ് തോമസിന്റെ വീടിന്റെ സംരംക്ഷണ ഭിത്തിയാണ് തകർന്നു വീണത്. ഇതിനോടു ചേർന്നു നിന്ന അടുത്ത വസ്തുവിലെ കൂറ്റൻ മരത്തിന്റെ ചുവട്ടിലെ മണ്ണും ഇടിഞ്ഞു. ഇതോടെ സമീപത്തു താമസിക്കുന്ന കുറ്റിയാനിൽ സജുവിന്റെ വീടും അപകട ഭീക്ഷണിയിലായി.അങ്ങാടിയിലെ ചിറയ്ക്കൽപ്പടിതൃക്കോമല പള്ളിപ്പടി റോഡിലാണ് പ്രകൃതിക്ഷോഭം മൂലം ജീവന് ഭീക്ഷണിയായി രണ്ടു കുടുംബങ്ങൾ കഴിയുന്നത്.കെട്ടിന്റെ ബലക്ഷയവും മണ്ണിടിഞ്ഞതും മൂലം സമീപത്തെ വലിയമരം വേരു പൊട്ടിയ നിലയിലാണ്. കാറ്റടിച്ചാൽ മറിഞ്ഞുവീഴുവാൻ സാദ്ധ്യതയേറെയാണ്. അപകട ഭീക്ഷണിയിലായ മരം മുറിച്ചു മാറ്റണമെന്ന ആവശ്യവുമായി അങ്ങാടി വില്ലേജ് ഓഫീസിൽ സമീപിച്ചെങ്കിലും നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥരെത്തി മരം മുറിച്ചു മാറ്റാൻ ആവശ്യപ്പെടുമ്പോൾ ഉടമ തയാറാവാതെ തുടരുകയാണെന്ന് .മുറ്റത്തിന്റെ കെട്ടിടിഞ്ഞ് വീണ് റോഡിലെ വൈദ്യുതി തൂണും ചരിഞ്ഞു നിൽക്കുകയാണ്. വീണ്ടും അപകടം ഉണ്ടാവന്നതിനു മുമ്പായി മരം മുറിച്ചു നീക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.