nn

പത്തനംതിട്ട : വികസന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ക്രിയാത്മകമായ പദ്ധതികൾക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വിനയോഗിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ പറഞ്ഞു. ഈ സാമ്പത്തിക വർഷത്തെ ജില്ലാ ആസൂത്രണ സമിതിയുടെ വാർഷിക പദ്ധതി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.ഡി.എം അലക്‌സ് പി. തോമസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ സാബു സി. മാത്യൂ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ദീപ ചന്ദ്രൻ, ആസൂത്രണ സമിതി അംഗങ്ങൾ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.