അടൂർ : പെട്രോൾ - ഡീസൽ - പാചകവാതകം - മണ്ണെണ്ണ വില വർദ്ധനവിനെതിരെയും ജീവൻ രക്ഷാ മരുന്നുകളുടെ വില വൻതോതിൽ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നയത്തിനെതിരെയും കെ.എസ്.കെ.ടി.യു കൊടുമൺ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏഴംകുളം ബി.എസ്.എൻ.എൽ. ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.സമരം കെ.എസ്.കെ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ഡി.ബൈജു ഉദ്ഘാടനം ചെയ്തു.ഏരിയ വൈസ് പ്രസിഡന്റ് വിജു രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി എസ്.സി ബോസ്, ജില്ലാ എക്സിക്യൂട്ടീവംഗം ഷീലാ വിജയ്, ജില്ലാ കമ്മിറ്റിയംഗം സുരേഷ് കുമാർ ,ശ്രീകുമാർ ,ഷിബു, ബാലകൃഷ്ണൻ നായർ, മോഹൻദാസ്, ജോൺകുട്ടി, മുളയ്ക്കൽ കെ.വിശ്വനാഥൻ നായർ എന്നിവർ സംസാരിച്ചു.