14-aluvamkudi-temple
ആലുവാംകുടി ശ്രീമഹാദേവർ ക്ഷേത്രം

ചിറ്റാർ : ആലുവാംകുടി ശ്രീമഹാദേവർ ക്ഷേത്രത്തിലെ വിഷുക്കണിദർശനവും പൊങ്കാല ഹോത്സവവും പടേനിയും ഇന്നും നാളെയും വിപുലമായ ചടങ്ങുകളോട് ക്ഷേത്രത്തിൽ നടത്തും.ഇന്ന് വൈകിട്ട് 8ന് ക്ഷേത്രത്തിൽ ഊരാളിമഠം അജീഷ് ഊരാളിയുടെ നേതൃത്വത്തിൽ പടേനി ഉണ്ടായിരിക്കുന്നതാണ്.നാളെ വിഷു ദിനത്തിനോട് അനുബന്ധിച്ചു ക്ഷേത്രത്തിൽ വിഷുക്കണി ദർശനവും രാവിലെ 7.ന് ക്ഷേത്രം ശാന്തി ശാന്തിമഠം ഉണ്ണികൃഷ്ണൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിലിൽ നിന്നും ദീപം പകർന്ന് പൊങ്കാല ആരംഭിക്കും.