പന്തളം: പന്തളം പബ്‌ളിക് മാർക്കറ്റിന് പുതിയ മുഖം. നാല് കോടിയിലധികം രൂപ ചെലവിലാണ് നിർമ്മാണം. കൺസൾട്ടന്റ് സിവിൽ എൻജിനിയർ അശോക് ചുരുളിക്കലാണ് രൂപരേഖ തയ്യാറാക്കി ജില്ലാ ഫിഷറീസ് വകുപ്പിന് സമർപ്പിച്ചതെന്ന് നഗരസഭാ ചെയർ പേഴ്‌സൺ സുശീലാസന്തോഷ് പറഞ്ഞു. കഴിഞ്ഞ ദിവസം ഫിഷറീസ് അധികൃതർ മാർക്കറ്റ് സന്ദർശിച്ചിരുന്നു. കിഴക്ക് മത്സ്യമാംസ സ്റ്റാൾ, പടിഞ്ഞാറ് പച്ചക്കറി, പല വൃഞ്ജനം,. മദ്ധ്യഭാഗത്ത് വഴി. ഇരുവശവും കവട സ്റ്റാളുകൾ,എന്നിങ്ങനെയാണ് നിർമ്മാണം.