പത്തനംതിട്ട :വേനൽമഴയിൽ മടവീഴ്ച സംഭവിച്ച് നെൽ കൃഷി നശിച്ച പെരിങ്ങര പഞ്ചായത്തിലെ വേങ്ങൽഇരുകര പാടശേഖരം ബി.ജെ.പി ജില്ല പ്രസിഡന്റ് വി.എ സൂരജ്, കർഷക മോർച്ച ജില്ല അദ്ധ്യക്ഷൻ ശ്യാം തട്ടയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.കർഷകർക്ക് അടിയന്തര ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ടു.
ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ്, വൈസ് പ്രസിഡന്റ് അജിത്ത് പുല്ലാട് , ഒ.ബി .സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അരുൺ പ്രകാശ് , കർഷക മോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടയ്ക്കൽ,പാർട്ടി മണ്ഡലം പ്രസിഡന്റ് അനീഷ് വർക്കി, ജനറൽ സെക്രട്ടറിമാരായ ജയൻ ജനാർദ്ദനൻ, പ്രദീപ് ആലംതുരുത്തി, വൈസ് പ്രസിഡന്റ് അശോക് കുമാർ, പാടശേഖര സമിതി കൺവീനർ കെ.എം വർഗീസ്, സെക്രട്ടറി ജോസഫ്, പ്രസിഡന്റ് തോമസ് വർഗീസ്, പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് മനോജ് വെട്ടിക്കൽ, പ്രശാന്ത്, മണ്ഡലം വൈസ് പ്രസിഡന്റ് വേണുഗോപാൽ എന്നിവരുംസംഘത്തിലുണ്ടായിരുന്നു.