14-mezhuvely-thushar
മെഴുവേലി പത്മാഭോദയം ഹയർ സെക്കണ്ടറി സ്‌ക്കൂൾ അങ്കണത്തിൽ പ്രവർത്തകരോടൊപ്പം തുഷാർ വെള്ളാപ്പള്ളി

മെഴുവേലി: മെഴുവേലിയിൽ ശ്രീനാരായണ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്നതിനുളള നടപടികൾ സ്വീകരിക്കുമെന്ന് ട്രസ്റ്റ് അസിസ്റ്റന്റ് സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. മെഴുവേലി പത്മാഭോദയം ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. . ആർ ഡി സി ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ ഡോ.സി. വി. ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. എസ്. എൻ. ഡി. പി യോഗം ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി , വൈസ് ചെയർമാൻ പി ആർ . രാഖേഷ് , ശ്രീനാരായണ കോളേജ് പ്രിൻസിപ്പൽ മാലൂർ മുരളീധരൻ , ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഹേമലത, എച്ച്, ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് സിന്ധു എം. കെ., ട്രസ്റ്റ് ലോക്കൽ കമ്മിറ്റി വൈസ് ചെയർമാൻ ശ്രീദേവി. കെ .എസ് , ശാഖാ കമ്മിറ്റി കൺവീനർ പ്രവീൺ കുമാർ.പി എന്നിവർ സംസാരിച്ചു.. യൂണിയൻ കൺവീനർ അനിൽ. പി.ശ്രീരംഗം സ്വാഗതവും ലോക്കൽ കമ്മിറ്റി കൺവീനർ കെ.സുരേഷ് കുമാർ നന്ദിയും പറഞ്ഞു.