തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്രശീബേലി മഹോത്സവം ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ എട്ടിന് നാരായണീയ പാരായണം വൈകിട്ട് 6.15ന് നൃത്തനൃത്യങ്ങൾ. ഏഴിന് ഭരതനാട്യം അരങ്ങേറ്റം .എട്ടിന് പടപ്പാട്, കരുനാട്ടുകാവ്, ആലംതുരുത്തി ഭഗവതിമാർക്ക് സ്വീകരണത്തിനായി വടക്കേഗോപുരനട തുറക്കൽ. അഞ്ചിശ്വരസംഗമം. നാളെ രാവിലെ 6.30ന് ആറാട്ടെഴുന്നെള്ളത്ത്. എട്ടിന് നാരായണീയ പാരായണം, ജീവിതകളി, 11ന് ഉച്ചശീവേലി എഴുന്നെള്ളത്ത്.