പത്തനംതിട്ട: 'തല ചായ്ക്കാൻ ഇടമില്ലാത്തവർക്ക് ഒരു വീട് ''എന്ന പദ്ധതിയിലൂടെ എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ ഇതുവരെ 12 വീടുകൾ നിർമ്മിച്ചു നൽകിയതായി യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ അറിയിച്ചു. യൂണിയന്റെ
കീഴിലുള്ള 53ശാഖാ യോഗങ്ങളുടെയും പോഷക സംഘടനകളുടെയും സഹകരണത്തോടെയാണ് വിവിധ ശാഖകളിലായി വീടുകൾ നൽകിയത്. എസ്.എൻ.ഡി.പി യോഗ നേതൃപദവിയിലെ ധന്യസാരഥ്യത്തിന്റെ രജത ജൂബിലി വർഷത്തിൽ എത്തിച്ചേർന്ന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അനുഗ്രഹത്തോടെയുള്ള ഇൗ കാരുണ്യപദ്ധതിയിൽ ഗുരു പ്രസാദത്തിനൊരു വിഷുക്കൈനീട്ടം നൽകി പങ്കാളികളാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.