kalleli
കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവം കെ. യു. ജനീഷ് കുമാർ എം.എൽ.എ ഉത്‌ഘാടനം .ചെയ്യുന്നു

കോന്നി: കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. .കാവ് പ്രസിഡന്റ് സി.വി.ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചു. കാവ് ഉണർത്തൽ, മല ഉണർത്തൽ താംബൂല സമർപ്പണം തൃപ്പടിപൂജ, പറയിടീൽ, കരിക്ക് പടേനി, മലക്കൊടി എഴുന്നെള്ളത്ത്, വാനര ഊട്ട്, മീനൂട്ട്, പ്രഭാത നമസ്കാരം സമൂഹസദ്യ,കൗളഗണപതിപൂജ, ഹരിനാരായണപൂജ, ഊട്ട് പൂജ, ദീപാരാധന, ദീപകാഴ്ച, കുംഭപാട്ട് എന്നിവ നടന്നു. 23 വരെ ഗോത്രജനതയുടെ ആചാര അനുഷ്ടാനത്തോടെ ഉത്സവം നടക്കും.