കോന്നി: കൂത്താടിമൺ വനസംരക്ഷണ സമിതിയുടെ പൊതുയോഗം വടശേരിക്കര റേഞ്ച് ഓഫീസർ വിനോദ് ഉദ്‌ഘാടനം ചെയ്തു. വനസമിതി പ്രസിഡന്റ്‌ ടി.ഡി.മാത്യു അദ്ധ്യക്ഷത വഹിച്ചു. തണ്ണിത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി.വി രശ്മി, ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരായ എ.നിസാം, എം.കെ.ഗോപകുമാർ റേഞ്ച് കോ . ഓർഡിനേറ്റർ രഞ്ജിത് വനസമിതി സെക്രട്ടറി കെ.എസ്. ശ്രീരാജ്, പ്രസാദ് കുമാർ, അമൃത ശിവറാം, നാരായണൻകുട്ടി എന്നിവർ സംസാരിച്ചു.