15-ambedkar

പത്തനംതിട്ട :പട്ടികജാതി മോർച്ച പത്തനംതിട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. ബി ആർ. അംബേദ്കർ ജയന്തി സമ്മേളനവും പുഷ്പാർച്ചനയും നടത്തി. ബി.ജെ.പി പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ ഉദ്ഘാടനം ചെയ്തു.എസ് .സി മോർച്ച മണ്ഡലം പ്രസിഡന്റ് രാജേഷ് മാത്തൂർ അദ്ധ്യക്ഷത വഹിച്ചു. വി.എസ് അനിൽകുമാർ, സതീഷ് കുമ്പഴ, മനു ഓമല്ലൂർ, ശിവദാസ് മാത്തൂർ, സുമ രവി, ശ്രീവിദ്യ സുഭാഷ് ,​പി .എസ് പ്രകാശ്, വിജയൻ. ജി പി, മധുകുമാർ, സനൽ തുടങ്ങിയവർ സംസാരിച്ചു.