പ്രമാടം : തൃക്കോവിൽ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് ഇന്ന് ആറാട്ട് നടക്കും. രാവിലെ പത്തിന് ആറാട്ടുബലി, ശങ്കരമുകുന്ദസംഗമം എന്നിവയെ തുടർന്ന് വൈകിട്ട് 3.30ന് ആറാട്ട് ഘോഷയാത്ര പുറപ്പെടും. ആറിനാണ് ആറാട്ട്. തുടർന്ന് പുത്തൻചന്ത, പൈനുംമൂട്, എൻ.എസ്.എസ് കരയോഗം ജംഗ്ഷൻ, കോട്ടൂർപടി, മായാലിൽ വഴി ക്ഷേത്രത്തിൽ തിരിച്ച് എത്തി കൊടിയിറക്ക്.