പ്രമാടം : വെട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷു ആഘോഷം ഇന്ന് നടക്കും. പുലർച്ചെ നാല് മുതൽ വിഷുക്കണി ദർശനം കൈനീട്ടവിതരണം എന്നിവ ഉണ്ടായിരിക്കും. തുടർന്ന് ഗണപതിഹവനം, നാണയപറ നിറയ്ക്കൽ. രാവിലെ 7.30 ന് വിഷുക്കഞ്ഞി വിതരണം, 11 ന് വിഷ്ണുപൂജ.