പ്രമാടം : വള്ളിക്കോട് തൃപ്പാറ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ടയോടനുബന്ധിച്ച് ഇന്നലെ താഴൂർ ഭഗവതിക്ക് എതിരേൽപ്പ് നൽകി. മായാലിൽ ജംഗ്ഷനിൽ നിന്നും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് താഴൂരമ്മയെ ക്ഷേത്രത്തിലേക്ക് ആനയിച്ചത്. പള്ളിവേട്ടയെ തുടർന്ന് ഭഗവതിക്ക് ആചാരപരമായ യാത്രയയപ്പും നൽകി.