
പത്തനംതിട്ട : ബി.ജെ.പി പത്തനംതിട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനാ ശില്പി ഡോ. ബി ആർ. അംബേദ്കർ ജയന്തി ആഘോഷിച്ചു. ജില്ലാ പ്രസിഡന്റ് വി. എ. സൂരജ് ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ പ്രസിഡന്റ് പി. എസ്. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. അഭിലാഷ് ഓമല്ലൂർ, വി. എസ്. അനിൽകുമാർ, സതീഷ് കുമ്പഴ, അനിൽ ശബരി, സുജിൻ കെ. എസ്, സുമാ രവി, ശ്രീവിദ്യ സുഭാഷ്, അഹമ്മദ് സലീം, ബിജു കൊട്ടക്കാട്, രമേശ് അഴൂർ, വിജയൻ ജി. പി., ഗോപാലകൃഷണകാർണ്ണവർ,പ്രിയ സതീഷ്, ശ്രീജിത് ആർ. നായർ, രൻജിത് ജി., അഡ്വ. കൃഷ്ണകുമാർ, അശ്വതി ഹരീഷ്, ആർ. ജയകൃഷ്ണൻ, മധുകുമാർ, സനൽ മുരുകേശ് തുടങ്ങിയവർ സംസാരിച്ചു.