പത്തനംതിട്ട : ജില്ലാ ആയൂർവേദ ഡെവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റായി അനിൽ വിളയാടിയെയും സെക്രട്ടറിയായി രാജേഷ് കല്ലിലിനെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: വൈസ് പ്രസിഡന്റ് -സുമേഷ് റാവു , ജോയിന്റ് സെക്രട്ടറി -പ്രമീള റാവു , ട്രഷറർ- സുമല അനിൽ വാർഷിക പൊതുയോഗത്തിൽ രക്ഷാധികാരി രാജു തോമസ്, സാംസൺ ടി. ബാബു, സഖറിയ പി. സി, സുമേഷ് റാവൂ. പ്രമീള എന്നിവർ സംസാരിച്ചു.