ambedkar-
അംബേദ്കർ ജയന്തി

റാന്നി: റാന്നി മണ്ഡലം എസ്.സി മോർച്ച മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ.ബി.ആർ അംബേദ്കർ ജയന്തി ദിനാചരണവും പുഷ്പാർച്ചനയും പൂവത്തുംമൂട് എസ്.എൻ.ഡി.പി ഹാളിൽ നടത്തി. എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് സിബി മന്ദിരം അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷൈൻ ജി കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ കലാ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക്‌ സമ്മാനദാനം നടത്തി. സന്തോഷ്‌ കുമാർ പി.എസ്, ബിനു സി.മാത്യു, വിനോദ് മന്ദിരം, ശശി.എൻ.സോമസുന്ദരൻ പിള്ള, അരുൺ അനിരുദ്ധൻ, വസന്ത സുരേഷ്, സാനു മാമ്പാറ, അച്ച്യുതൻ, സജീവ് ശർമ, വിനോദ് എം.എസ്, സോമൻ കെ.കെ മന്ദിരം, മോഹനൻ മാടമൺ തുടങ്ങിയവർ പങ്കെടുത്തു.