റാന്നി:പെരുന്തേനരുവിയിലേക്കുള്ള ദിശാബോർഡ് നശിപ്പിച്ചതായി പരാതി. ബോർഡ് പിഴുത് കാട്ടിലെറിഞ്ഞിരിക്കുകയാണ്. പെരുനാട് പെരുന്തേനരുവി ജല വിതരണ പൈപ്പ് സ്ഥാപിക്കാനായി കുഴിയെടുക്കുന്നതിനിടെയാണ് ഇത് പിഴുതതെന്ന് നാട്ടുകാർ പറഞ്ഞു. . ഉന്നത നിലവാരത്തിൽ പണിത റോഡിന്റെ മദ്ധ്യഭാഗം കുഴിച്ച് പൈപ്പ് സ്ഥാപിച്ചെങ്കിലും റോഡ് ഇതുവരെയും പൂർവസ്ഥിതിയിലാക്കിയിട്ടില്ല.