അടൂർ : പി.കെ.എസ് അടൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംബേദ്കർ ജയന്തി അനുസ്മരണ റാലിയും യോഗവും നടത്തി.പി.കെ.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ എ.ആർ.അജീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ.കൃഷ്ണൻകുട്ടി, സി. ആർ.രാജീവ്‌ എന്നിവർ സംസാരിച്ചു. ടി.രാജീവ്‌, അജി വിഷ്ണു, സതീഷ് ബാലൻ, എ.വേണു, ഉഷാ സോമൻ, വിനയൻ, എന്നിവർ നേതൃത്വം നൽകി.