1
അംബേദ്ക്കർ ജന്മദിനാഘോഷം കുന്നന്താനത്ത് ഡി സി സി മെമ്പർ സുരേഷ് പാലാഴി ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: കുന്നന്താനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ.ബി.ആർ അംബേദ്ക്കറുടെ 131-മത് ജന്മദിനാഘോഷ സമ്മേളനം കുന്നന്താനം ജംഗ്‌ഷനിൽ നടത്തി . യോഗത്തിൽ മണ്ഡലം പ്രസിഡന്റ് മാന്താനം ലാലൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പർ സുരേഷ് ബാബു പാലാഴി ഉദ്ഘാടനം ചെയ്തു. അജിൻ കുന്നന്താനം , ഏബ്രഹാം വർഗീസ് പല്ലാട്ട്, വർഗീസ് മാത്യൂ, ശ്രീസൂരജ് മന്മദൻ,അലക്സ് മുക്കൂർ, പുരുഷോത്തമൻ പിള്ള പാറയ്ക്കൽ എന്നിവർ സംസാരിച്ചു.