15-thakkol-danam
പന്തളം തോന്നല്ലൂർ ഇളശ്ശേരിൽ രാജമ്മയ്ക്കും സഹോദരങ്ങൾക്കുമായി കേരളാ ബാങ്ക് നിർമ്മിച്ചു നല്കുന്ന വീടിന്റെ താക്കോൽദാനം കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ നിർവ്വഹിക്കുന്നു

പന്തളം: പന്തളം തോന്നല്ലൂർ ഇളശേരിൽ രാജമ്മയ്ക്കും സഹോദരങ്ങൾക്കുമായി കേരളാ ബാങ്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു. ബാങ്ക് ഡയറക്ടർ നിർമ്മലകുമാരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ മാനേജർമാരായ സുനിൽചന്ദ്രൻ, റോയി ടി.കെ, ആലപ്പുഴ റീജിയണൽ മാനേജർ ലതാ ആർ. പിളള, പത്തനംതിട്ട ഡി.ജി.എം ഉഷാകുമാരി, ജില്ലപഞ്ചായത്തംഗം അജയകുമാർ, വെള്ളയാണി കാർഷിക സർവകലാശാല പൂർവവിദ്യാർത്ഥിനി ഗീതാഫിലിപ്പ്, പന്തളം ശാഖാ മാനേജർ സുശീല ,കെ.പി.ചന്ദ്രശേഖര കറുപ്പ് എന്നിവർ സംസാരിച്ചു. കേരളാ ബാങ്ക് പന്തളം ശാഖയിൽ നിന്ന് വീടു പണിക്കെടുത്ത വായ്പ തിരിച്ചടയ്ക്കാതായതോടെ ജപ്തി നടപടികളുമായെത്തിയ ബാങ്ക് അധികാരികൾ തന്നെ മുൻകൈയെടുത്താണ് വീട് പണിത് നൽകിയത്.