അടൂർ: കേരള കോൺഗ്രസ് - ബി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. ബി. ആർ. അംബേദ്കർ ജയന്തി ആഘോഷിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സജു അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ആർ. ചന്ദ്രമോഹൻ അദ്ധ്യക്ഷതവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ദിവ്യാ റെജി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ലിജോ ജോൺ, ജോർജ്ജ് മുരിക്കൻ, ഒാമന ശിവൻകുട്ടി, കുര്യൻ ബഹന്നാൻ, ജലീൽ, എം. ആർ. കണ്ണംകോട്, എ. യു. സത്യദേവ്, ഗോപാലൻ, റെജികുമാർ എന്നിവർ സംസാരിച്ചു.