
പത്തനംതിട്ട : നദികളുടെ ആരോഗ്യ പുനരുജ്ജീവനം ലക്ഷ്യമാക്കി എം.എസ്.സ്വാമിനാഥൻ ഫൗണ്ടേഷൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആറാട്ടുപുഴ തരംഗംമിഷൻ ആക്ഷൻ സെന്ററിലാണ് അഞ്ച് ദിവസത്തെ പരിശീലനം. 18ന് രാവിലെ 11ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. 22ന് സമാപന സമ്മേളനത്തിൽ മന്ത്രി വീണാജോർജ് പങ്കെടുക്കും. ഏഷ്യാ പെസഫിക് നെറ്റ് വർക്ക് ഫോർ ഗ്ളോബൽ ചേഞ്ച് റിസർച്ച് എന്ന അന്താരാഷ്ട്ര ഏജൻസിയുടെ സഹായത്തോടെയാണ് പരിശീലനപരിപാടി നടത്തുന്നത്. പമ്പാനദിയെ അടിസ്ഥാനമാക്കിയാണ് പരിശീലനം. വാർത്താ സമ്മേളനത്തിൽ സീനിയർ ഡയറക്ടർ ഡോ. അനിൽകുമാർ, പ്രദീഷ് പരമേശ്വരൻ, ജോസഫ് ജോൺ എന്നിവർ പങ്കെടുത്തു.