പ്രമാടം : ദ്രാവിഡംവേദിയുടെ ആഭിമുഖ്യത്തിൽ ഡോ. ബി. ആർ. അംബേദ്കറിന്റെ ജന്മദിനം ആഘോഷിച്ചു. രക്ഷാധികാരി എൻ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത്, മനോജ് കുമാർ, സുരേഷ് ളാക്കൂർ, എ.കെ. രാധാകൃഷ്ണൻ, ചൈത്രം മണിയൻ, ജ്യോതിഷ് നാരായണൻ, രാജൻ വലഞ്ചുഴി എന്നിവർ സംസാരിച്ചു.പ്രമാടം, കോന്നി, വള്ളിക്കോട് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് അംബേദ്കർ പഠന ഗവേഷണ കേന്ദ്രം ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.