ചിറ്റാർ : കെ.എസ്.കെ.ടി.യു പെരുനാട് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വനിതാ കൺവെൻഷൻ ജില്ലാ കമ്മിറ്റി അംഗം രാധാ പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം ഓമന പ്രഭ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എം.എസ്. രാജേന്ദ്രൻ, എസ്. ജ്യോതിഷ്, റെജി തോപ്പിൽ, പി.കെ. സുഗതൻ, കൃഷ്ണൻ തേക്കുതോട്, സൗമ്യ, ലത്തീഫ്, നാസർ, ടി.എസ്. രാധാകൃഷ്ണൻ, എം.പി. രാജപ്പൻ, ജമാൽ എന്നിവർ സംസാരിച്ചു.