പ്രമാടം : പഞ്ചായത്ത് പൂങ്കാവിൽ ആരംഭിച്ച ആയുർവേദ ഉപകേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ സ്വീപ്പറെ നിയമിക്കുന്നു. താൽപ്പര്യമുളളവർ യോഗ്യത തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം വെളളപേപ്പറിൽ തയാറാക്കിയ അപേക്ഷ പ്രമാടം പഞ്ചായത്ത് സെക്രട്ടറിക്ക് നൽകണം. അവസാന തീയതി 23 ന് വൈകിട്ട് 5 വരെ. ഫോൺ : 0468 2242215, 0468 2240175.