ചെങ്ങന്നൂർ: എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയനിലെ 1127-ാം നമ്പർ കോട്ട ശാഖ വക ക്ഷേത്രത്തിലെ ഗുരുദേവ പ്രതിഷ്ഠയുടെ 45-ാംപ്രതിഷ്ഠാ വാർഷികവും കോട്ട ശ്രീനാരായണ കൺവെൻഷനും നാളെ മുതൽ ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. നാളെ വൈകിട്ട് 4.30ന് എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം ഉദ്ഘാടനം ചെയ്യും. ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം സുരേഷ് വല്ലന സംസാരിക്കും. ശാഖാ പ്രസിഡന്റ് പി.വി. രാജേന്ദ്രൻ സ്വാഗതവും ശാഖാ സെക്രട്ടറി രഘു ദിവാകരൻ നന്ദിയും പറയും. ഗുരദേവന്റെ വിദ്യാഭ്യാസ ദർശനം എന്ന വിഷയത്തിൽ വൈകിട്ട് 5.30ന് ധന്യ ബെൻസൽ കോട്ടയം പ്രഭാഷണം നടത്തും. 19ന് വൈകിട്ട് അഞ്ചിന് ഗുരുദേവദർശനം കുടുംബ ബന്ധങ്ങളിലൂടെ എന്ന വിഷയത്തിൽ സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തും. 20ന് രാവിലെ 10.30ന് സനാതന ധർമ്മ സൂഫി പ്രഭാഷകൻ പി.എം. എ. സലാം മുസ്ലിയാർ ആധുനികയുഗത്തിൽ ഗുരദേവ ദർശനങ്ങളുടെ പ്രസക്തി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. അന്ന് മഹാഗണപതിഹോമം, നവകം, പഞ്ചഗവ്യം കലശപൂജകളും, കലശാഭിഷേകവും, അന്നദാനവും വൈകിട്ട് കലാസന്ധ്യ എന്നിവ ഉണ്ടായിരിക്കും. .