കോന്നി : താലൂക്ക് ആശുപത്രിയിലേക്ക് താൽക്കാലികമായി മാസവേതന അടിസ്ഥാനത്തിൽ നാലു സെക്യൂരിറ്റിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 22ന് ഉച്ചയ്ക്ക് 2ന് മുമ്പായി ഓഫീസിൽ നൽകണം. അപേക്ഷകർ 25ന് ഉച്ചയ്ക്ക് 1.30ന് ആശുപത്രിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസൽ രേഖകളുമായി നേരിട്ട് ഹാജരാകണം. എക്‌സ് സർവീസ്, മറ്റ് സായുധ സേന വിഭാഗങ്ങളിൽനിന്നും വിരമിച്ചവർക്ക് മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകർക്ക് 30 വയസ് തികയുകയും 50 വയസിൽ അധികരിക്കാനും പാടില്ല. അപേക്ഷകർക്ക് പത്താം ക്ലാസ് വിദ്യാഭ്യസ യോഗ്യത ഉണ്ടായിരിക്കണം. തിരഞ്ഞടുക്കപ്പെട്ടവർ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾ കോന്നി താലൂക്ക് ആശുപത്രി ഓഫീസിൽ നിന്നും ലഭിക്കും.