പത്തനംതിട്ട : ജില്ലാതല റവന്യു കലോത്സവം നാളെ മുതൽ 27 വരെ പത്തനംതിട്ടയിൽ സംഘടിപ്പിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. റവന്യു കലോത്സവവുമായി ബന്ധപ്പെട്ട് ചേർന്ന സംഘാടക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നാളെയും മറ്റന്നാളും സ്‌പോർട്‌സ് ആൻഡ് അത്‌ലറ്റിക്‌സ് മത്സരങ്ങളും 22, 23 തീയതികളിൽ രചനാ മത്സരങ്ങളും, 26,27 തീയതികളിൽ കലാമത്സരങ്ങളും നടക്കും.
ജില്ലാ സ്റ്റേഡിയത്തിലും കളക്ടറേറ്റ് കോൺഫറൻസ് ഹാളിലുമായാണ് മത്സരങ്ങൾ. മന്ത്രി വീണാജോർജ് രക്ഷാധികാരിയായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ വൈസ് ചെയർമാനായും സംഘാടക സമിതി രൂപീകരിച്ചു.