തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല ടൗൺ ശാഖയുടെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠാ മഹോത്സവവും താലപ്പൊലി ഉത്സവവും കൊടിയേറി. ക്ഷേത്രാചാര്യൻ വിദ്യാനന്ദ സ്വാമിയുടെയും ക്ഷേത്രന്ത്രി വെളിയനാട് സന്തോഷ് തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി സുരേഷ്‌ഗോപി ശാന്തിയുടെയും കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്.. ഇന്ന് രാവിലെ 11.05ന് സന്തോഷ് കണ്ണങ്കേരിയുടെ പ്രഭാഷണം. ഒന്നിന് അന്നദാനം. വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന. 18ന് ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരന്റെ പ്രഭാഷണം.12.30ന് അന്നദാനം 5.30ന് സരസ്വതീപൂജ. വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന 19ന് രാവിലെ 8.30ന് സമൂഹപ്രാർത്ഥന. 5.30ന് ഭഗവതിസേവ. 6.30ന് വിശേഷാൽ ദീപാരാധന. 20ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം. 10ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. 11.30ന് ഇളനീർ അഭിഷേകം.കലശാഭിഷേകം.തുടർന്ന് പുഷ്‌പാഭിഷേകം. 10ന് മഹാനിവേദ്യം. ഒന്നിന് സമൂഹസദ്യ. 6.45ന് താലപ്പൊലി ഘോഷയാത്ര തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനം ചെയ്യും.