തിരുവല്ല: നിരണത്ത് ആത്മഹത്യ ചെയ്ത കർഷകൻ രാജീവ് പരസ്പര ജാമ്യത്തിൽ എടുത്തിട്ടുള്ള വായ്പയിൽ അവശേഷിക്കുന്ന തുക എഴുതിത്തള്ളുമെന്നും അംഗങ്ങളുടെ നിക്ഷേപ ഇനത്തിൽ രാജീവിന്റെ അക്കൗണ്ടിലുള്ള 1.11ലക്ഷം രൂപ രാജിവിന്റെ കുടുംബത്തെ ഏൽപ്പിക്കുമെന്നും നിരണം നവോദയ പുരുഷ സ്വയംസഹായ സംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാത്യകാപരമായി പ്രവർത്തിക്കുന്ന സ്വയം സഹായ സംഘത്തിനെതിരെ രാജീവിന്റെ മരണത്തെ തുടർന്ന് ആരോപണങ്ങൾ ഉന്നയിച്ച് സംഘത്തെ തകർക്കുവാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ 20 വർഷമായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സംഘത്തിന് മരണത്തിൽ യാതൊരു പങ്കുമില്ല. വാർഡ് മെമ്പർ അന്നമ്മ ജോർജ്, രക്ഷാധികാരി കെ.എം ശശി, പ്രസിഡന്റ് സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് എം.കെ.വിജയൻ, സെക്രട്ടറി ബന്നി തോമസ്, ജോ.സെക്രട്ടറി വി.ഭാസ്കരൻ, അംഗങ്ങളായ കെ.എ.സലീം,വി.എ റഹീം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു