accident
എം.സി.റോഡിൽ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായപ്പോൾ

തിരുവല്ല: എം.സി.റോഡിൽ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. വള്ളംകുളം സ്വദേശി സച്ചിൻ ജോസഫി (22)നാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 6.30 ന് പെരുന്തുരുത്തിയിലാണ് സംഭവം. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.