പന്തളം: തിരുവാഭരണം ചാർത്തിയ ഭഗവാനെയും, ഭഗവാനു മുന്നിലൊരുക്കി വച്ചിരിക്കുന്ന വിഷുക്കണിയും കണ്ടുതൊഴാൻ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് വിഷദിവസം ആയിരങ്ങളാണ് എത്തിയത്.
പുലർച്ചെ 4 മുതൽ 9 വരെയായിരുന്നു ദർശനം. സംസ്ഥാനത്തിനകത്തും പുറത്തും നിന്നെത്തിയ തീർത്ഥാടകർ ഏറെ നേരം ക്യൂവിൽ നിന്നാണ് ദർശനം നടത്തിയത്.
മകരവിളക്കിനു ശബരിമലയിൽ അയ്യപ്പനു ചാർത്തുന്ന തിരുവാഭരണങ്ങളാണ് വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ എല്ലാ വർഷവും കുംഭത്തിലെ ഉത്രത്തിനും മേടമാസത്തിലെവിഷുവിനും ചാർത്തുന്നത്.