കോഴഞ്ചേരി: കർഷക മോർച്ച ആറന്മുള മണ്ഡലത്തിന്റെ നേതൃത്വത്തിൽ വിഷു ​ഈസ്റ്റർ കർഷക സംഗമവും എഫ്.ഐ.ജി. (ഫാർമേഴ്‌​സ് ഇന്ററസ്റ്റഡ് ഗ്രൂപ്പ് ) രൂപീകരണവും തോട്ടപ്പുഴശേരി പഞ്ചായത്തിൽ നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതികൾ കേരളത്തിലെ കർഷകരിൽ എത്തിക്കുന്നതിൽ സംസ്ഥാന സർക്കാർ താൽപര്യം കാണിക്കുന്നില്ലെന്ന് വി.എ.സൂരജ് പറഞ്ഞു. കർഷക മോർച്ച ആറന്മുള മണ്ഡലം പ്രസിഡന്റ് അശോകൻ ടി.ജി.പിള്ള അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് എഫ്‌​ഐജി രൂപീകരണം നടന്നു. 20ൽപ്പരം കർഷകർ അടങ്ങുന്ന കർഷക സംഘം എഫ്‌​.ഐ.ജി.യിൽ അംഗങ്ങളായി. തുടർന്ന് കർഷകരെ ആദരിക്കൽ, വിഷു ​ഈസ്റ്റർ സമ്മാനകിറ്റ് വിതരണം എന്നിവ നടന്നു. യോഗത്തിൽ പി.സുരേഷ് കുമാർ,ശ്യാം, ആർ.രാജേഷ്,വിജയകുമാർ, ദീപ ജി.നായർ,രാജേഷ് കോളത്ര, ബാബുകുഴിക്കാല, അജിത് പുല്ലാട്, പ്രദീപ് കുമാർ, രാജി ഗോപാൽ, മോഹൻ ജി.നായർ, രവീന്ദ്രകുമാർ എന്നിവർ സംസാരിച്ചു.